SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി

Increase Font Size Decrease Font Size Print Page

പാലാ: മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ 31ാമത് വാർഷികം 31ന് വൈകിട്ട് 6.15ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. പാലാ മുനിസിപ്പൽ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 26 കൗൺസിലർമാർക്കും യോഗത്തിൽ സ്വീകരണം നൽകും. തുടർന്ന് നാടകം. മീനച്ചിൽ ഫാസിന്റെ ഭാരവാഹികളായ ബെന്നി മൈലാടൂർ, സോമശേഖരൻ തച്ചേട്ട്, ബൈജു കൊല്ലംപറമ്പിൽ, ഷിബു തെക്കേമറ്റം, കെ.കെ രാജൻ, വി.എം അബ്ദുള്ള ഖാൻ, ബേബി വലിയകുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY