SignIn
Kerala Kaumudi Online
Friday, 24 April 2026 6.08 PM IST

മുള്ളൻപന്നിയുടെ മുള്ളു കൊണ്ട നായ‌യ്‌ക്ക് മെമ്പറുടെ ഇടപെടലിൽ പുതുജീവൻ

Increase Font Size Decrease Font Size Print Page
naya
മുള്ളൻ പന്നിയുടെ മുള്ള് തറച്ച് ഗുരുതരമായി പരിക്കേറ്റ നായ.

കോട്ടയം: ഗ്രാമപഞ്ചായത്ത് മെമ്പറുടെ ഇടപെടലിൽ മുള്ളൻ പന്നിയുടെ മുള്ള് നെഞ്ചിൽ തുളച്ചുകയറി ഗുരുതരാവസ്ഥയിലായ

തെരുവ് നായയ്ക്ക് പുതുജീവൻ. കഴിഞ്ഞ രണ്ടു ദിവസമായി നെടുംകുന്നം ടൗണിലും പരിസര പ്രദേശത്തും അവശനിലയിൽ കണ്ടെത്തിയ തെരുവുനായയെയാണ് നെടുംകുന്നം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ രഞ്ജൻ രവീന്ദ്രന്റെ ഇടപെട്ട് രക്ഷപെടുത്തിയത്. രഞ്ജൻ അറിയിച്ചത് പ്രകാരം പഞ്ചായത്ത് സെക്രട്ടറി സി.ഷിജുകുമാർ റാബിസ് കൺട്രോൾ ടാസ്‌ക്ക് ഫോഴ്‌സിനെ വിവരം അറിയിച്ചു. ഇവർ എത്തി നായയെ പിടികൂടി നെടുംകുന്നം മൃഗാശുപത്രിയിലെത്തിച്ചു. തുടർന്ന് മുള്ള് നീക്കം ചെയ്ത് മുറിവിൽ മരുന്ന് വച്ചു. ആന്റിബയോട്ടിക് കുത്തിവയ്പ്പും, പേവിഷ പ്രതിരോധകുത്തി വയ്പ്പും നൽകി. നായയെ ആർ.സി.ടി.എഫ് പ്രവർത്തകർ കൊണ്ടുപോയി.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.