കോട്ടയം: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന എംപാക്ക് എന്ന ഏകദിന പരിശീലന പരിപാടി ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിയിൽ സംഘടിപ്പിച്ചു. കാരിത്താസ് ആശുപത്രിയുടെ എമർജൻസി വിഭാഗം എച്ച്.ഒ.ഡി ഡോ.വിവേകിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. പരിപാടി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.നിഖിൽ ദിലീഫ്, ഡോ. ടോണി തോമസ്, ഡോ.അരവിന്ദ് , ഡോ. അജിത് വേണു ഗോപാലൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. പരിശീലനത്തിന്റെ ഭാഗമായി ബേസിക് ലൈഫ് സപ്പോർട്ടും ബേസിക് ട്രോമാ കെയറും സംബന്ധിച്ച പ്രായോഗിക പരിശീലനവും നൽകി. 110 ഓളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. റിട്ട.എസ്.പി സക്കറിയ ജോർജ് പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |