SignIn
Kerala Kaumudi Online
Friday, 24 April 2026 6.10 PM IST

സമയക്കുറവിൽ പ്രചരണത്തിന് തീ പിടിക്കും

Increase Font Size Decrease Font Size Print Page
s


കോ​ട്ട​യം​:​ 25​-ാം​ ​ദി​വ​സം​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലേ​യ്ക്ക്...​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​അ​ധി​കം​ ​ദി​വ​സ​മി​ല്ലാ​ത്ത​ത് ​രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്ക് ​ഒ​രു​ ​പോ​ലെ​ ​സ​ന്തോ​ഷം​ ​ന​ൽ​കു​ന്നു.​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​അ​ൽ​പ്പം​ ​കൂ​ടു​ത​ൽ​ ​ഓ​ട​ണ​മെ​ങ്കി​ലും​ ​ചു​ട്ടു​പൊ​ള്ളു​ന്ന​ ​പ​ക​ലി​ലും​ ​മി​ന്ന​ലോ​ടു​കൂ​ടി​യ​ ​മ​ഴ​ക്കാ​ല​ത്തും​ ​വോ​ട്ട് ​തേ​ടാ​നു​ള്ള​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത്തി​ര​ഞ്ഞെ​ടു​പ്പ് ​നേ​ര​ത്തെ​യാ​യ​ത് ​ന​ല്ല​തെ​ന്ന​ ​നി​ഗ​മ​ന​മാ​ണ് ​ഇ​വ​ർ​ക്ക്.
ഇ​ന്നു​ ​മു​ത​ൽ​ ​വേ​ന​ൽ​ ​മ​ഴ​ ​പ്ര​വ​ച​ന​മു​ണ്ടെ​ങ്കി​ലും​ ​ഏ​താ​നും​ ​ദി​വ​സ​മാ​യി​ ​പ​ക​ൽ​ ​ക​ത്തു​ക​യാ​ണ്.​ ​മ​ഴ​ ​പെ​യ്താ​ലും​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ചൂ​ട് ​കൂ​ടാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​നി​രീ​ക്ഷ​ക​ർ​ ​പ​ങ്കു​വ​യ്ക്കു​ന്നു.​ ​അ​ൾ​ട്രാ​ ​വ​യ​ല​റ്റ് ​ഇ​ൻ​ഡെ​ക്സ് ​കൂ​ടി​യ​ ​കോ​ട്ട​യ​ത്ത് ​പ​ക​ൽ​ ​പ്ര​ചാ​ര​ണം​ ​ക​ഠി​ന​മാ​ണ്.​ ​വേ​ന​ൽ​ ​മ​ഴ​ ​ചൂ​ടി​ന് ​താ​ത്കാ​ലി​ക​ ​ആ​ശ്വാ​സം​ ​പ​ക​രു​മെ​ങ്കി​ലും​ ​മ​ഴ​യ്‌​ക്കൊ​പ്പ​മെ​ത്തു​ന്ന​ ​മി​ന്ന​ലും​ ​കാ​റ്റും​ ​സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ആ​ശ​ങ്ക​യാ​കും.​ ​
പ്ര​ചാ​ര​ണം​ ​നേ​ര​ത്തെ​ ​അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​ ​വ​ന്നേ​ക്കാം.​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്നൊ​ഴി​വാ​കാ​ൻ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്കേ​ണ്ടി​ ​വ​രും.​ ​കാ​ലാ​വ​സ്ഥ​യി​ലെ​ ​പെ​ട്ടെ​ന്നു​ള്ള​ ​മാ​റ്റ​ങ്ങ​ൾ​ ​രോ​ഗ​ങ്ങ​ൾ​ക്കും​ ​വ​ഴി​ ​തു​റ​ക്കും.
വെ​ള്ളം​ ​കു​ടി​ച്ച് ​നി​ർ​ജ​ലീ​ക​ര​ണം​ ​ഒ​ഴി​വാ​ക്ക​ണം.​ ​അ​തി​വേ​ഗം​ ​ത​ള​രു​മെ​ന്ന​തി​നാ​ൽ​ ​പ്ര​ത്യേ​ക​ ​ഭ​ക്ഷ​ണ​ക്ര​മ​വും​ ​പാ​ലി​ക്ക​ണം.​ ​വി​യ​ർ​ത്ത് ​കു​ളി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​ദി​വ​സ​വും​ ​അ​ധി​ക​ ​വ​സ്ത്ര​ങ്ങ​ളും​ ​ക​രു​ത​ണം.
റം​സാ​ൻ​ ​നോ​മ്പി​ന് ​ഈ​യാ​ഴ്ച​ ​അ​വ​സാ​ന​മാ​കും,​ ​ക്രൈ​സ്ത​വ​രു​ടെ​ 50​ ​നോ​മ്പ് ​മൂ​ന്നാ​ഴ്ച​ ​കൂ​ടി​ ​നീ​ളും.​ ​
നോ​മ്പ് ​കാ​ലം​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ ​വെ​ല്ലു​വി​ളി​യാ​ണ്.
​ ​റം​സാ​ൻ,​ ​പെ​സ​ഹാ​വ്യാ​ഴം,​ ​ദു​:​ഖ​വെ​ള്ളി,​ ​ഈ​സ്റ്റ​ർ,​ ​വി​ഷു​ ​ദി​ന​ങ്ങ​ളി​ൽ​ ​പ​ര​സ്യ​ ​പ്ര​ചാ​ര​ണം​ ​ഒ​ഴി​വാ​ക്കാ​റാ​ണ് ​പ​തി​വ്.

സാമ്പത്തിക ലാഭം

ദിവസം കുറഞ്ഞതോടെ ചെലവാക്കേണ്ട പണത്തിലും കുറവുണ്ടാവും. മൂന്ന് മുതൽ ആറ് കോടിവരെയാണ് ശരാശരി തിരഞ്ഞെടുപ്പ് ചെലവ്. പോസ്റ്ററുകളും ഫ്ളക്സുകളും ഉടനെ നിരക്കും.


 പ്രമുഖ നേതാക്കളില്ലാത്ത തിരഞ്ഞെടുപ്പ്

സംസ്ഥാനം മുഴുവൻ ഓടിനടന്ന് പ്രചാരണം നടത്തിയ ഉമ്മൻചാണ്ടിയും കാനംരാജേന്ദ്രനും ഇല്ലാത്ത ആദ്യനിയമസഭാ തിരഞ്ഞെടുപ്പിനാണ് ജില്ല ഒരുങ്ങുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ, ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പ്രിൻസ് ലൂക്കോസ്, മുൻ എം.എൽ.എ പി.എം. മാത്യു എന്നിവരും ഈ നിയസഭാ കാലത്താണ് മരിച്ചത്.

നിലവിലെ എം.എൽ.എമാർ
എ​ൽ.​ഡി.​എ​ഫ്
ഏ​റ്റുമാ​നൂ​ർ​ ​-​ ​വി.​എ​ൻ​ ​വാ​സ​വൻ
ച​ങ്ങ​നാ​ശേ​രി​ ​-​ ​ജോ​ബ് ​മൈ​ക്കിൾ
കാ​ഞ്ഞി​ര​പ്പ​ള്ളി​-​ ​ഡോ.​എ​ൻ​ .​ ​ജ​യ​രാ​ജ്
വൈ​ക്കം​-​ ​സി.​കെ​ ​ആശ
പൂ​ഞ്ഞാ​ർ​-​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കു​ള​ത്തു​ങ്കൽ
യു.​ഡി.​എ​ഫ്
കോ​ട്ട​യം​ ​-​ ​തി​രു​വ​ഞ്ചൂ​ർ​ രാധാകൃഷ്‌ണൻ
പു​തു​പ്പ​ള്ളി​ ​-​ ​ചാ​ണ്ടി​ ​ഉ​മ്മൻ
ക​ടു​ത്തു​രു​ത്തി​ ​-​ ​മോ​ൻ​സ് ​ജോ​സ​ഫ്
പാ​ലാ​-​ ​മാ​ണി.​സി​ ​കാ​പ്പൻ

മാ​ണി​യുടെ
​ഓ​ർ​മ്മ ദിനത്തിൽ
​പാ​ലാ​ ​​ബൂ​ത്തി​ലേ​യ്ക്ക്

1965​ ​മു​ത​ൽ​ 2019​ ​വ​രെ​ ​പാ​ലാ​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​ ​കെ.​എം.​ ​മാ​ണി​യു​ടെ​ ​ഏ​ഴാം​ ​ഓ​ർ​മ്മ​ ​ദി​ന​ത്തി​ൽ​ ​പാ​ലാ​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലേ​യ്ക്ക്.​
2019​ ​ഏ​പ്രി​ൽ​ 9​നാ​ണ് ​കെ.​എം​ ​മാ​ണി​ ​വി​ട​ ​പ​റ​ഞ്ഞ​ത്.
1965​ൽ​ ​പാ​ലാ​ ​മ​ണ്ഡ​ലം​ ​രൂ​പീ​കൃ​ത​മാ​യ​ ​ശേ​ഷ​മു​ള്ള​ 16-ാ​മ​ത് ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ​പാ​ലാ​യി​ൽ​ ​ഏ​പ്രി​ൽ​ 9​ന് ​ന​ട​ക്കു​ക.

അ​തി​വേ​ഗം​ ​സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​ലേ​യ്ക്ക്

കോ​ട്ട​യം​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​നം വന്നതോടെ​ ​ര​ണ്ട് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളേ​യും​ ​ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷി​യി​ലാ​ണ് ​മു​ന്ന​ണി​ക​ൾ.​ ​വൈ​ക്ക​മൊ​ഴി​കെ​ ​സി​റ്റിം​ഗ് ​സീ​റ്റു​ക​ളി​ൽ​ ​നി​ല​വി​ലെ​ ​എം.​എ​ൽ.​എ​മാ​ർ​ത​ന്നെ​യാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​സീ​റ്റ് ​വി​ഭ​ജ​നം​ ​പൂ​ർ​ത്തി​യാ​വാ​നു​ണ്ട്.
എ​ൽ.​ഡി.​എ​ഫി​ൽ​ ​സീ​റ്റ് ​വി​ഭ​ജ​നം​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ,​ ​യു.​ഡി.​എ​ഫി​ലും​ ​എ​ൻ.​ഡി.​എ​യി​ലും​ ​ച​ർ​ച്ച​ക​ൾ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​യു.​ഡി.​എ​ഫി​ൽ​ ​ഏ​റ്റു​മാ​നൂ​ർ,​ ​കാ​ഞ്ഞി​ര​പ്പ​ള്ളി,​ ​പൂ​ഞ്ഞാ​ർ​ ​സീ​റ്റു​ക​ളി​ൽ​ ​ധാ​ര​ണ​യാ​യി​ട്ടി​ല്ല.​ ​ഏ​റ്റു​മാ​നൂ​ർ​ ​സീ​റ്റ് ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​ഏ​റ്റെ​ടു​ക്കാ​നും​ ​ജോ​സ​ഫ് ​വാ​ഴ​യ്ക്ക​നെ​ ​മ​ത്സ​രി​പ്പി​ക്കാ​നും​ ​കോ​ൺ​ഗ്ര​സ് ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്,​ ​പ​ക​രം​ ​പൂ​ഞ്ഞാ​ർ​ ​ന​ൽ​കു​മോ​യെ​ന്ന് ​വ്യ​ക്ത​ത​യി​ല്ല.​ ​വൈ​ക്ക​ത്ത് ​ആ​ദ്യ​ ​ഘ​ട്ടം​ ​മു​ത​ൽ​ ​സ​ണ്ണി​ ​എം.​ക​പി​ക്കാ​ടി​ന്റെ​ ​പേ​രാ​ണ് ​പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ങ്കി​ലും​ ​പ്രാ​ദേ​ശി​ക​ ​എ​തി​ർ​പ്പ് ​രൂ​ക്ഷ​മാ​ണ്.​ ​കോ​ട്ട​യ​ത്ത് ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​ചാ​ണ്ടി​ ​ഉ​മ്മ​ൻ,​ ​ക​ടു​ത്തു​രു​ത്തി​യി​ൽ​ ​മോ​ൻ​സ് ​ജോ​സ​ഫ്,​ ​പാ​ലാ​യി​ൽ​ ​മാ​ണി​ ​സി.​കാ​പ്പ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ചാ​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​ച​ങ്ങ​നാ​ശേ​രി​യി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​വി​നു​ ​ജോ​ബ് ​ആ​കു​മെ​ന്ന് ​ഏ​താ​ണ്ട് ​ഉ​റ​പ്പാ​യി.
എ​ൽ.​ഡി.​എ​ഫി​ൽ,​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​രാ​യ​ ​വി.​എ​ൻ.​വാ​സ​വ​ൻ,​ ​ജോ​ബ് ​മൈ​ക്കി​ൾ,​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കു​ള​ത്തി​ങ്ക​ൽ​ ​എ​ന്നി​വ​ർ​ ​മ​ത്സ​രി​ക്കും.​ ​വൈ​ക്ക​ത്ത് ​സി.​കെ.​ ​ആ​ശ​യ്ക്കു​ ​പ​ക​ര​​ം എ​ത്തി​യ​ ​പി.​ ​പ്ര​ദീ​പ് ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി.​ ​കോ​ട്ട​യ​ത്ത് ​സി.​പി.​എ​മ്മി​ലെ​ ​കെ.​ ​അ​നി​ൽ​കു​മാ​റും​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​കെ.​എം.​ ​രാ​ധാ​കൃ​ഷ്‌​ണ​നുംമ​ത്സ​രി​ക്കും.
പാ​ലാ​യി​ൽ​ ​ഇ​തു​വ​രെ​ ​ജോ​സ് ​കെ.​മാ​ണി​ ​മ​ന​സ് ​തു​റ​ക്കാ​ത്ത​താ​ണ് ​പ്ര​തി​സ​ന്ധി.​ ​ഇ​ത് ​മൂ​ലം​ ​ക​ടു​ത്തു​രു​ത്തി​യി​ലും​ ​ആ​ര് ​മ​ത്സ​രി​ക്കു​മെ​ന്ന് ​തീ​രു​മാ​ന​മാ​യി​ല്ല.​
എ​ൻ.​ഡി.​എ​യി​ൽ​ ​പാ​ലാ​യി​ൽ​ ​ഷോ​ൺ​ ​ജോ​ർ​ജ് ​ഒ​രു​ ​വ​ട്ടം​ ​പ്ര​ചാ​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ക​ഴി​ഞ്ഞു.​ ​പൂ​‌​ഞ്ഞാ​ർ​ ​ബി.​ജെ.​പി​ ​ഏ​റ്റെ​ടു​ക്കു​മ്പോ​ൾ​ ​പ​ക​രം​ ​കൊ​ടു​ക്കു​ന്ന​ ​സീ​റ്റു​ക​ളു​മാ​യി​ ​ബി.​ഡി.​ജെ.​എ​സി​ൽ​ ​ധാ​ര​ണ​യാ​കു​ന്ന​തേ​യു​ള്ളൂ.​ ​ബി.​ഡി.​ജെ.​എ​സി​ന് ​ക​ടു​ത്തു​രു​ത്തി​ ​വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​വി​സ​മ്മ​തം​ ​പ്ര​ക​ടി​പ്പി​ച്ചാ​ൽ​ ​മാ​ത്രം​ ​മ​റ്റൊ​രാ​ൾ​ ​സ്ഥാ​നാ​ർ​ഥി​യാ​കും.​വി.​എ​ൻ.​ ​മ​നോ​ജ്,​ ​എ​ൻ.​ഹ​രി​ ​എ​ന്നി​വ​രി​ലൊ​രാ​ൾ​ക്കു​ ​ന​റു​ക്കു​ ​വീ​ഴാം.​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​എ​ൻ.​ ​ഹ​രി​യു​ടെ​യും​ ​കോ​ട്ട​യ​ത്തു​ ​ലി​ജി​ൻ​ ​ലാ​ലി​ന്റെ​യും​ ​ച​ങ്ങ​നാ​ശേ​രി​യി​ൽ​ ​ബി.​ ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്റെ​യും​ ​പേ​രു​ക​ൾ​ക്കാ​ണ് ​പ​രി​ഗ​ണ​ന.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.