രാജാക്കാട്: നീലക്കുറിഞ്ഞി പൂത്ത മലനിരകൾ വെട്ടി തെളിച്ചുള്ള കൈയേറ്റം റവന്യൂ വകുപ്പ് ഒഴുപ്പിച്ചു. മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിനോട് ചേർന്നുള്ള തോണ്ടിമല ഭാഗത്താണ് രണ്ട് ഏക്കറിലധികം ഭൂമി കൈയേറിയത്. പുൽമേടുകൾ വെട്ടിതെളിച്ച് കൃഷിയ്ക്ക് അനുയോജ്യമാക്കി വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുകയായിരുന്നു. ശാന്തൻപാറ പഞ്ചായത്തിൽ പൂപ്പാറ വില്ലേജിൽ ബ്ലോക്ക് നമ്പർ 13ൽ റീ സർവ്വേ നമ്പർ 212 ബാർ ഒന്നിൽ ഉൾപ്പെട്ട ഭൂമിയാണിവിടം. ബ്ലോക്ക് നമ്പർ പതിമൂന്നിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ റവന്യൂ പൂൽമേടുകൾ എന്നാണ് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഇവിടെ 2020ൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |