SignIn
Kerala Kaumudi Online
Saturday, 27 July 2024 2.07 PM IST

മലയാളി ഡാ! ലോകത്തെവിടെയായാലും പ്രവാസികൾ ഈ ദിവസം നാട്ടിൽ പറന്നെത്തും; കഴിഞ്ഞദിവസങ്ങളിൽ മാത്രമെത്തിയത് 30,000 പേർ

expats

അബുദാബി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ തുടങ്ങാനിരിക്കെ യുഎഇയിൽ നിന്ന് ഇതുവരെ വോട്ട് ചെയ്യാനായി തിരികെ നാട്ടിലെത്തിയത് ആയിരത്തിലധികം ഇന്ത്യൻ പ്രവാസികളെന്ന് റിപ്പോർട്ട്. ഇതുവരെ 30,000 കേരളീയരാണ് വോട്ട് ചെയ്യാനായി സ്വന്തം നാട്ടിലേയ്ക്ക് പോയതെന്ന് യുഎഇയിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 960 ദശലക്ഷത്തിലധികം സമ്മതിദായകരുള്ള ഇന്ത്യയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണെന്ന് യുഎഇ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേരളീയർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി യുഎഇയിലെ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളായ ഐഎൻസിഎഎസ് കോഴിക്കോട്, കെഎംസിസി കോഴിക്കോട് എന്നിവർ മൂന്ന് വിമാനങ്ങളിലായി നൂറിലധികം സീറ്റുകളാണ് മുൻകൂട്ടി ബുക്ക് ചെയ്തത്. വോട്ട് ചെയ്യാനായി നാട്ടിലേയ്ക്ക് പോകാൻ കാശിനായി ബുദ്ധിമുട്ടുന്നവർക്ക് സഹായമാകുന്നതിനായി ഡിസ്‌കൗണ്ട് നിരക്കിനാണ് ടിക്കറ്റുകൾ വിറ്റതെന്ന് ഐഎൻസിഎഎസ് ആക്‌ടിംഗ് പ്രസിഡന്റ് വിജയ് തോട്ടത്തിൽ പറയുന്നു. മൂന്ന് വിമാനങ്ങളിലായി 500 പ്രവാസികൾ നാട്ടിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യൻ തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടിന് വളരെ പ്രാധാന്യമുണ്ടെന്ന് മലയാളിയും യുഎഇ നിവാസിയുമായ അനുര മത്തായി പറയുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി യുഎഇയിലെ സാമൂഹിക, കുടുംബ കൂട്ടായ്‌മകളിൽ തിരഞ്ഞെടുപ്പ് ച‌ർച്ചകളാണ് നടക്കുന്നത്. നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും അടക്കം യുഎഇയിലെത്തി പ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നുവെന്നും യുഎഇയിലുള്ള വലിയൊരു വിഭാഗം പ്രവാസികളും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും അടക്കമുള്ള നേതാക്കൾ യുഎഇയിലെത്തി പ്രചാരണ റാലികൾ സംഘടിപ്പിച്ചിരുന്നു.

വിവിധ രാജ്യങ്ങളിൽ നിരവധി ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നുണ്ടെങ്കിലും വിദേശത്ത് നിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം ഇന്ത്യയിൽ നടപ്പിലാക്കിയിട്ടില്ല. വോട്ട് രേഖപ്പെടുത്തുന്നതിനായി സ്വന്തം നിയോജക മണ്ഡലത്തിലേയ്ക്ക് യാത്ര ചെയ്യേണ്ടതുള്ളതിനാൽ പലർക്കും ഇതിന് സാധിക്കാറില്ല. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ഡോ.ഷംഷീർ വയലിൽ, പ്രവാസി ഇന്ത്യക്കാരെ (എൻആർഐ) വോട്ടുചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് സുപ്രീം കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി നൽകിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, LOKSABHA ELECTION, INDIAN EXPATS, MALAYALI EXPATS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.