കാഞ്ഞിരപ്പള്ളി . കൂവപ്പള്ളി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഒമ്പതിന് വൈകിട്ട് അഞ്ചിന് മന്ത്രി കെ രാജൻ നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അദ്ധ്യക്ഷനാവും. എം പിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവർ മുഖ്യാതിഥികളാവും. പഴയ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയാണ് 1440 ചതുരശ്ര അടിയിൽ പുതിയ ഒറ്റനില കെട്ടിടം വില്ലേജ് ഓഫീസിനായി പണിതത്. എം എൽ എ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ നാല് മുറികളും ഹാളും നാല് ശൗചാലയങ്ങളും ഉണ്ട്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |