കങ്ങഴ . കങ്ങഴ ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 11-ാം വാർഡ്, ഇടയപ്പാറ 51-ാം നമ്പർ അങ്കണവാടി സ്മാർട്ടാക്കി. സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ ജയരാജ് നിർവഹിച്ചു. യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി മുഖ്യപ്രഭാഷണം നടത്തി. മോൻസൺ പൗലോസ്, അന്നമ്മ ടീച്ചർ, ഷിബു ഫിലിപ്പ്, പ്ലാൻ കോർഡിനേറ്റർ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം മാത്യു സ്വാഗതവും, അങ്കണവാടി ടീച്ചർ സൂസമ്മ ജോൺ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |