SignIn
Kerala Kaumudi Online
Saturday, 20 April 2024 5.06 AM IST

നഗരം, നാളികേരം, വിനോദസഞ്ചാരം ..... ബഡ്ജറ്റിൽ കോഴിക്കോടിന് പ്രതീക്ഷ

2
ബഡ്ജറ്റ് 2023

കോഴിക്കോട് : കാലങ്ങളായി പറഞ്ഞുകേട്ട വൻകിട പദ്ധതികളിൽ മൗനം പാലിക്കുമ്പോഴും കോഴിക്കോട് നഗരവികസനത്തിനുള്ള നടപടികൾക്ക് തുടക്കം കുറിയ്ക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും ഇതിന്റെ പ്രാഥമിക നടപടികൾക്കായി തുക നീക്കിവെച്ചതും ജില്ലയ്ക്ക് പ്രതീക്ഷയേകുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിൽ സഹായിക്കുന്നതിന് അന്താരാഷ്ട്ര കൺസൾട്ടന്റിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രഖ്യാപനം. നഗരവികസനവുമായി ബന്ധപ്പെട്ട നഗര പുനരുജ്ജീവനവും സൗന്ദര്യവത്ക്കരണവും പദ്ധതിക്ക് പ്രാഥമിക ചെലവായി 300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലേക്ക് ഈ വർഷം കിഫ്ബി വഴി നൂറ് കോടി രൂപയാണ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. പൈതൃക മേഖലകളുടെയും പരിസരങ്ങളുടെയും സംരക്ഷണം, കാൽനട യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പൊതു സ്ഥലങ്ങളും വിനോദസ്ഥലങ്ങലും സജ്ജമാക്കൽ, ശുചിത്വം മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകും. കളക്ട്രേറ്റുകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി 10, 000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കുന്നതും സംസ്ഥാന ചേംബർ സ്ഥാപിക്കുന്നതും ജില്ലാ ഭരണത്തിന്റെ ആസ്ഥാനമായ കളക്ട്രേറ്റിന്റെ വളർച്ചയ്ക്ക് ഗുണകരമാവും. ഇതിനായി എഴുപത് കോടി രൂപയാണ് വകയിരുത്തിയത്. കുറ്റ്യാടിയിലെ നാളികേര ഇന്റസ്ട്രിയൽ പാർക്ക് ഉൾപ്പെടെ കെ.എസ്.ഐ.ഡി.സിക്ക് കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ നീർത്തട വികസനത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു. നാളികേരത്തിന്റെ താങ്ങുവില ഉയർത്തിയത് കാർഷിക മേഖലയ്ക്ക് ഏറെ ആശ്വാസമാണ്. ചരിത്ര പ്രസിദ്ധവും ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചതുമായ കാപ്പാട് ബീച്ചിൽ ചരിത്ര മ്യൂസിയത്തിനായി പത്ത് കോടി രൂപയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. സാംസ്‌ക്കാരിക ടൂറിസം മേഖലയിൽ പ്രമുഖ കേന്ദ്രമായി കാപ്പാടിനെ മാറ്റാനാവും. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി അമ്പത് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബേപ്പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ബേപ്പൂർ ഉൾപ്പടെ എക്‌സ്പീരിയൻഷ്യൽ വിനോദസഞ്ചാരത്തിനായി മാറ്റുമെന്നും അത്തരം ലക്ഷ്യസ്ഥാനങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. ബേപ്പൂർ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ഷിപ്പിംഗ് പ്രവർത്തനങ്ങൾക്കുള്ള തുറമുഖ അടിസ്ഥാന വികസന പദ്ധതിക്കായി 40. 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ശൃംഖലകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയത്. കോഴിക്കോട് സൈബർ പാർക്ക് വികസനത്തിന് 12.83 കോടി രൂപ വകയിരുത്തി. കോഴിക്കോട് ഇംഹാൻസിന് 3.60 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളേജിന് സമീപം വനിതാ പി. ജി. ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി. ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ വകയിരുത്തി. ജില്ല ആശുപത്രികളിൽ കാൻസർ ചികിത്സ സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നതാണ്.

@ എവിടെ പോയി ഇവയെല്ലാം

കോഴിക്കോട് വിമാനത്താവളം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, മെഡിക്കൽ കോളേജ് ഐസൊലേഷൻ ബ്ലോക്ക് പദ്ധതികൾ, ചാലിയം ഫിഷ് മാർക്കറ്റ് വികസനം, വെള്ളിമാട്കുന്ന്മാനാഞ്ചിറ റോഡ് വികസനത്തിന് തുടർ ഫണ്ട് എന്നിങ്ങനെ പ്രതീക്ഷയർപ്പിച്ച പദ്ധതിൾക്ക് തുക നീക്കിവെയ്ക്കാത്തത് നിരാശ സമ്മാനിച്ചു.
എയിംസിനായുള്ള ശ്രമങ്ങളുണ്ടായില്ല. തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേൽപാലം, ബീച്ച് നവീകരണം, രണ്ടാംഘട്ട നഗരപാത വികസനപദ്ധതി എന്നിവയ്ക്ക് തുക പ്രതീക്ഷിച്ചിരുന്നു.

കുറ്റ്യാടി കനാലിന് 5 കോടി

കു​റ്റ്യാ​ടി​:​ ​അ​ര​ല​ക്ഷം​ ​ക​ർ​ഷ​ക​രും​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും​ ​നാ​ട്ടു​കാ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​ചേ​ർ​ന്ന് 600​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ൽ​ ​ക​നാ​ൽ​ ​ശു​ചീ​ക​രി​ച്ച​ത് ​വെ​റു​തെ​യാ​യി​ല്ല.​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ ​കു​റ്റ്യാ​ടി​ ​ക​നാ​ൽ​പ​ദ്ധ​തി​യു​ടെ​ ​ന​വീ​ക​ര​ണ​ത്തി​നാ​യി​ ​അ​ഞ്ച് ​കോ​ടി​ ​നീ​ക്കി​വെ​ച്ച​ത് ​ജി​ല്ല​യി​ലെ​ ​ക​ർ​ഷ​ക​ർ​ക്ക് ​ആ​വേ​ശം​ ​പ​ക​രു​ന്നു.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​റി​പ്പ​ബ്ലി​ക് ​ദി​ന​ത്തി​ലാ​ണ് ​കാ​ടു​മൂ​ടി​യും​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യും​ ​കി​ട​ന്ന​ ​ക​നാ​ലി​നെ​ ​വീ​ണ്ടെ​ടു​ക്കു​ക​യെ​ന്ന​ ​യ​ജ്ഞം​ ​ന​ട​ന്ന​ത്.​ ​കേ​ര​ള​ ​ക​ർ​ഷ​ക​സം​ഘ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ജി​ല്ല​യി​ലെ​ ​ക​ർ​ഷ​ക​രും​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും​ ​നാ​ട്ടു​കാ​രു​മ​ട​ക്കം​ ​ക​നാ​ലി​നാ​യി​ ​അ​ണി​നി​ര​ന്ന​ത്.​ ​നാ​ളി​കേ​ര​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​പാ​ർ​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​കെ.​എ​സ്.​ഐ.​ഡി.​സി​ക്ക് ​കീ​ഴി​ലെ​ ​വി​വി​ധ​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കു​ക​ൾ​ക്ക് 31.75​ ​കോ​ടി​ ​രൂ​പ​ ​നീ​ക്കി​വെ​ച്ചു.​റോ​ഡു​ക​ൾ​ക്കും​ ​ബ​ഡ്ജ​റ്റി​ൽ​ ​പ​ണം​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​ ​വ​ട്ടോ​ളി​ ​പാ​തി​രി​പ്പ​റ്റ​ ​റോ​ഡ് 4.0​ ​കോ​ടി​ ,​​​ന​ങ്ങീ​ല​ണ്ടി​ ​മു​ക്ക് ​വ​ള​യ​ന്നൂ​ർ​ ​റോ​ഡ് 1.5​ ​കോ​ടി,​​​എ​സ്റ്റേ​റ്റ് ​മു​ക്ക് ​വ​ള്ള്യാ​ട് ​കോ​ട്ട​പ്പ​ള്ളി​ ​റോ​ഡ് 2.0​ ​കോ​ടി​ .​വി​ല്യാ​പ്പ​ള്ളി​ ​ആ​യ​ഞ്ചേ​രി​ ​റോ​ഡ് ​-2.0​ ​കോ​ടി​ ,​​​വി​ല്യാ​പ്പ​ള്ളി​ ​ചെ​മ്മ​ര​ത്തൂ​ർ​ ​റോ​ഡ് 2.50​ ​കോ​ടി.​ ​കു​റ്റ്യാ​ടി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​അ​ർ​ഹ​മാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നേ​ടി​ ​എ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞെ​ന്ന് ​കെ.​പി​ ​കു​ഞ്ഞ​മ്മ​ത്കു​ട്ടി​ ​മാ​സ്റ്റ​ർ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.

പ്രതിഷേധിച്ച സംഘടനകൾ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​ജ​ന​ദ്റോ​ഹ​ ​ബ​ഡ്ജ​റ്റാ​ണെ​ന്ന് ​ആ​രോ​പി​ച്ച് ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം.​ ​​ന​ഗ​ര​ത്തി​ൽ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ന്തം​ ​കൊ​ളു​ത്തി​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​
കി​ഡ്‌​സ​ൻ​ ​കോ​ർ​ണ​റി​ൽ​ ​ബി.​ജെ.​പി​ ​ജി​ല്ലാ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​വി.​കെ.​സ​ജീ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​ഹ​രി​ദാ​സ് ​പൊ​ക്കി​ണാ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​വി.​കെ.​ജ​യ​ൻ,​ ​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജു​ബി​ൻ​ ​ബാ​ല​കൃ​ഷ്ണ​ൻ,​സ​തീ​ഷ് ​പാ​റ​ന്നൂ​ർ,​കെ.​ഷൈ​ബു,​ ​പ്ര​വീ​ൺ​ ​ത​ളി​യി​ൽ,​സി.​പി.​ ​മ​ണി​ക​ണ്ഠ​ൻ,​ ​ഷിം​ജീ​ഷ് ​പാ​റ​പ്പു​റം,​ ​ലീ​ന​ ​അ​നി​ൽ,​ ​എ​ൻ.​ജ​ഗ​ന്നാ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി. ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മു​ക്ക​ത്ത് ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ്‌​ ​നി​ഷാ​ദ് ​നീ​ലേ​ശ്വ​രം,​ ​ജു​നൈ​ദ് ​പാ​ണ്ടി​ക​ശാ​ല,​മു​ന്ദി​ർ​ ​സി.​എം​ ​ആ​ർ,​ ​ല​റി​ൻ​ ​മു​ക്കം,​ ​സു​ഭാ​ഷ് ​മ​ണാ​ശ്ശേ​രി,​ ​ജ​ലീ​ൽ,​സ​ഫ്നാ​സ് ​ശാ​മി​ൽ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​നാ​ദാ​പു​രം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തെ​ ​അ​വ​ഗ​ണി​ച്ച​താ​യി​ ​യു.​ഡി.​എ​ഫ് ​നാ​ദാ​പു​രം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ചെ​യ​ർ​മാ​ൻ​ ​അ​ഹ​മ്മ​ദ് ​പു​ന്ന​ക്ക​ൽ​ ​ആ​രോ​പി​ച്ചു.​ ​നാ​ദാ​പു​ര​ത്തെ​ ​പ്ര​വാ​സി​ ​മേ​ഖ​ല​യ്ക്കും​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യ്ക്കും​ ​ഗു​ണം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​പ​ദ്ധ​തി​യു​മി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റ് ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​പോ​ക്ക​റ്റ​ടി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റാ​ണെ​ന്ന് ​എ​സ്.​ടി.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​എം.​റ​ഹ്മ​ത്തു​ല്ല,​ ​ജ​ന.​സെ​ക്ര​ട്ട​റി​ ​യു.​പോ​ക്ക​ർ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു. സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​സ​ർ​വീ​സ് ,​ ​അ​ദ്ധ്യാ​പ​ക​ ​മേ​ഖ​ല​യെ​ ​പൂ​ർ​ണ​മാ​യി​ ​അ​വ​ഗ​ണി​ച്ച​താ​യി​ ​എ​ൻ.​ജി.​ഒ​ ​അ​സോ​സി​യേ​ഷ​ൻ​ ​ആ​രോ​പി​ച്ചു.​
​കോ​ഴി​ക്കോ​ട് ​ജി.​എ​സ്.​ടി​ ​ഭ​വ​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പ്രേം​നാ​ഥ് ​മം​ഗ​ല​ശ്ശേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ സി​റ്റി​ ​ബ്രാ​ഞ്ച് ​പ്ര​സി​ഡ​ന്റ് ​കെ.​പി.​സു​ജി​ത​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​കു​നി​യി​ൽ​ ,​ ​യു.​ജി​ ​ജ്യോ​തി​സ്,​ ​ആ​ർ.​റെ​ജി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പ്ര​ക​ട​ന​ത്തി​ന് ​ര​ഞ്ജി​ത്ത് ​കു​ന്ന​ത്ത്,​ ​വി.​പ്രേ​മ​ൻ,​ ​പി.​നി​സാ​ർ,​ ​വി​നേ​ഷ് ​ത​ല​യ്ക്ക​ൽ,​ ​വി.​കെ.​പ്ര​മേ​ഷ്,​ ​ജ​യ​ഗോ​പി​നാ​ഥ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​കൊ​ടു​ത്തു.

മുഖം തെളിയാതെ വ്യാപാരികൾ

കോ​ഴി​ക്കോ​ട്:​ ​ആ​ദാ​യ​ ​നി​കു​തി​ ​സ്ലാ​ബ് ​ഉ​യ​ർ​ത്തി​യ​തു​ൾ​പ്പെ​ടെ​ ​വ്യ​വ​സാ​യി​ക​ളും​ ​വ്യാ​പാ​രി​ക​ളും​ ​പൊ​തു​വെ​ ​സ്വാ​ഗ​തം​ ​ചെ​യ്ത​ ​കേ​ന്ദ്ര​ ​ബ​‌​ഡ്ജ​റ്റി​ന് ​പി​ന്നാ​ലെ​ ​വ​ന്ന​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ ​തെ​ളി​ഞ്ഞ​ത് ​നി​രാ​ശ​മാ​ത്രം.​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​രൂ​ക്ഷ​മാ​യാ​ണ് ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​നോ​ട് ​പ്ര​തി​ക​രി​ച്ച​ത്.​ ​മ​ല​ബാ​ർ​ ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സും​ ​കാ​ലി​ക്ക​റ്റ് ​ചേം​ബ​റും​ ​മ​ല​ബാ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​കൗ​ൺ​സി​ലും​ ​നി​രാ​ശ​ ​പ്ര​ക​ട​മാ​ക്കി.​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധ​ന​ ​പ​ര​ക്കെ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.
നി​രാ​ശ​പ്പെ​ടു​ത്തി​

സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​തീ​ർ​ത്തും​ ​നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്ന് ​മ​ല​ബാ​ർ​ ​ചേം​ബ​ർ​ ​ഓ​ഫ് ​കൊ​മേ​ഴ്‌​സ് ​വി​ല​യി​രു​ത്തി.
സാ​മൂ​ഹ്യ​ ​ക്ഷേ​മ​ത്തി​നാ​യി​ ​തു​ക​ ​ക​ണ്ടെ​ത്താ​ൻ​ ​പെ​ട്രോ​ൾ​ ​ഡീ​സ​ൽ​ ​എ​ന്നി​വ​യ്ക്ക് ​ര​ണ്ട് ​രൂ​പ​ ​വി​ല​വ​ർ​ദ്ധി​പ്പി​ച്ച​ത് ​വി​ല​ക്ക​യ​റ്റ​ത്തി​ന് ​ഇ​ട​യാ​ക്കും.​ ​അ​തു​വ​ഴി​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ജീ​വി​തം​ ​ദു​രി​ത​ത്തി​ലേ​ക്ക് ​ന​യി​ക്കു​മെ​ന്ന് ​ചേം​ബ​ർ​ ​പ്ര​സി​ഡ​ന്റ് ​എം.​എ.​മെ​ഹ​ബൂ​ബ് ​പ​റ​ഞ്ഞു.​ ​ഫ്ലാ​റ്റു​ക​ൾ​ക്ക് 5​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് ​ഏ​ഴാ​യി​ ​സ്റ്റാ​മ്പ് ​ഡ്യൂ​ട്ടി​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മേ​ഖ​ല​യ്ക്ക് ​തി​രി​ച്ച​ടി​യാ​കും.​ ​ര​ണ്ടാ​മ​ത്തെ​ ​കെ​ട്ടി​ട​ത്തി​ന് ​അ​ധി​ക​ ​ബി​ൽ​ഡിം​ഗ് ​ടാ​ക്‌​സ് ​വാ​ങ്ങു​ന്ന​ത് ​പ്ര​വാ​സി​ക​ളു​ടെ​യും​ ​മ​റ്റും​ ​കേ​ര​ള​ത്തി​ലു​ള്ള​ ​നി​ക്ഷേ​പ​ത്തെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കും.
ആ​ശാ​വ​ഹ​മ​ല്ല​ ​

സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​ആ​ശാ​വ​ഹ​മ​ല്ല​ന്ന് ​കാ​ലി​ക്ക​റ്റ് ​ചേം​ബ​ർ​ ​ഓ​ഫ് ​കൊ​മേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​ ​വി​ല​യി​രു​ത്തി.
നി​കു​തി​ക​ൾ​ ​കൂ​ട്ടി​യ​തി​നോ​ടൊ​പ്പം​ ​പെ​ട്രോ​ളി​നും​ ​ഡീ​സ​ലി​നും​ ​ലി​റ്റ​റി​ന് ​ര​ണ്ടു​ ​രൂ​പ​ ​സെ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത് ​സാ​ധാ​ര​ണ​ ​ജീ​വി​തം​ ​ബു​ദ്ധി​മു​ട്ടി​ലാ​ക്കും.​ ​ഭൂ​മി​യു​ടെ​ ​ന്യാ​യ​വി​ല​ 20​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യു​ടെ​ ​ന​ട്ടെ​ല്ലാ​യ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മേ​ഖ​ല​ ​ത​ക​രാ​ൻ​ ​ഇ​ട​യാ​ക്കും.​വി​ല​വ​ർ​ദ്ധ​ന​വ് ​ത​ട​യു​ന്ന​തി​നാ​യി​ 2020​ ​കോ​ടി​ ​മാ​റ്റി​വ​ച്ച​തും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ന​വീ​ക​ര​ത്തി​നാ​യി​ 2800​ ​കോ​ടി​ ​മാ​റ്റി​വ​ച്ച​തും​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ ​ചേം​ബ​ർ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ​ ​ചേം​ബ​ർ​ ​പ്ര​സി​ഡ​ന്റ് ​റാ​ഫി​ ​പി​ ​ദേ​വ​സി,​ ​എ.​ ​പി.​അ​ബ്ദു​ള്ള​കു​ട്ടി,​ ​എം.​മു​സ​മ്മി​ൽ​ ,​ ​സു​ബൈ​ർ​ ​കൊ​ള​ക്കാ​ട​ൻ​ ,​ ​ടി​ .​പി.​അ​ഹ​മ്മ​ദ് ​കോ​യ,​​​ ​രാ​ജേ​ഷ് ​കു​ഞ്ഞ​പ്പ​ൻ​ ,​ ​എ​ൻ.​ ​കെ.​നാ​സ​ർ​ ,​ബോ​ബി​ഷ് ​കു​ന്ന​ത്ത് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഇ​ന്ധ​ന​ ​സെ​സ്
​ഭാ​ര​മാ​വും​
പെ​ട്രോ​ൾ​-​ഡീ​സ​ൽ​ ​വി​ല​ ​വ​ർ​ദ്ധ​ന​യ്ക്കും​ ​കെ​ട്ടി​ട​നി​കു​തി,​ ​ഭൂ​മി​യു​ടെ​ ​ന്യാ​യ​വി​ല,​ ​വാ​ഹ​ന​നി​കു​തി​യും​ ​സെ​സ്സും,​ ​വൈ​ദ്യു​തി​ ​തീ​രു​വ,​ ​മു​ദ്ര​പ​ത്ര​ ​വി​ല​യും​ ​വ​ർ​ദ്ധി​ക്കു​ന്ന​ത് ​സ​മ​സ്ത​ ​മേ​ഖ​ല​ക​ളെ​യും​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കു​മെ​ന്ന് ​മ​ല​ബാ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കൗ​ൺ​സി​ൽ.​ ​ബ​ഡ്ജ​റ്റ് ​ച​ർ​ച്ച​ ​വേ​ള​യി​ൽ​ ​പെ​ട്രോ​ൾ​-​ഡീ​സ​ൽ​ ​സെ​സ് ​പി​ൻ​വ​ലി​ക്കു​മെ​ന്ന് ​യോ​ഗം​ ​പ്ര​ത്യാ​ശ​ ​പ്ര​ക​ടി​പ്പി​ച്ചു.
മ​ല​ബാ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കൗ​ൺ​സി​ൽ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​യ് ​ജോ​സ​ഫ് ​കെ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പ്ര​സി​ഡ​ന്റ് ​സി.​ഇ.​ ​ചാ​ക്കു​ണ്ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.