കോഴിക്കോട്: കുടകിന്റെ തണുപ്പിലേക്ക് സൈക്കിൾ ചവിട്ടി കയറാം, സെെക്കിൾ യാത്രയൊരുക്കി യാത്രക്കാരുടെ കൂട്ടായ്മ.
വിനോദയാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം സന്ദേശവുമായാണ് സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കർണാടകയിലെ കുടകിലേക്ക് സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്.
മാർച്ച് 12ന് കോഴിക്കോട് നിന്നും മാഹിയിൽ നിന്നും ആരംഭിക്കുന്ന യാത്ര 3 ദിവസം നീണ്ട് നിൽക്കും. മാഹി ഇരിട്ടി വഴിയാണ് കൂർഗിലെത്തുക. വിരാജ് പേട്ടിലും മടിക്കേരിയിലുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് മടക്കം.
യാത്രയിൽ ആദ്യം പേര് നൽകുന്ന 15 പേർക്കാണ് പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് 98475 33898.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |