കുറ്റ്യാടി: തണൽ കൊടക്കൽ മേഖലാ വനിതാ വിംഗ് കമ്മിറ്റി രൂപീകരിച്ചു. കരുണ വൈസ് ചെയർമാൻ എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണ യൂണിറ്റുകളിൽ വളണ്ടിയർമാരായി ധാരാളം സ്ത്രീകൾ താത്പ്പര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മോഹൻദാസ് കായക്കൊടി അദ്ധ്യക്ഷത വഹിച്ചു. എൻ.വി.അബ്ദുല്ല , ഇ .പി .സാജിദ. പി.കെ. നവാസ്, ഫൗസിയ ഹമീദ്, സൂപ്പി കക്കട്ടിൽ എന്നിവർ പ്രസംഗിച്ചു. സെഡ്.എ സൽമാൻ സ്വാഗതവും പി.കെ. ഹമീദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സമീറ തുണ്ടിയിൽ (ജനറൽ കൺവീനർ) ജരീറ അമ്മാങ്കണ്ടി (കൺവീനർ) ഹസീന ദേവർ കോവിൽ (കോ - ഓഡിനേറ്റർ) ഹഫ്സത്ത് മണിയലംക്കണ്ടി (ജോയിന്റ് കോ-ഓർഡിനേറ്റർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |