തൊട്ടിൽപാലം:തൊട്ടിൽപാലത്ത് വീണ്ടും തേനീച്ച അക്രമണം. ഹാജിയാൽ മുക്കിലെ ഒ.ടി രാജനെയാണ് പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് സംഭവം ഉച്ചയോടെ തൊട്ടിൽപാലം കോതോട് ഭാഗത്തെ റോഡിലൂടെ നടന്ന് പോകുമ്പോഴാണ് തേനീച്ചകളുടെ കുത്തേറ്റത്. കൂട്ടത്തോടെ എത്തിയ ഈച്ചകൾ തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പരിസരവാസികൾ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മലയോര മേഖലയിൽ തേനീച്ചകളുടെ ആക്രമണം ഏറുകയാണ്.കഴിഞ്ഞ ദിവസം നരിപ്പറ്റയിലും ഓടേരിപൊയിലിൽ നിരവധി പേർക്ക് കാട്ട് തേനിച്ചയുടെ കുത്തേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |