കോഴിക്കോട്: ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരളയും ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ശരീര സൗന്ദര്യ മത്സരം ഇന്നും നാളെയും കോഴിക്കോട് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 400ൽപ്പരം താരങ്ങൾ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ഇന്ത്യൻ ബോഡി ബിൽഡേഴ്സ് പ്രസിഡന്റ് ടി.വി.പോളി ഉദ്ഘാടനം ചെയ്യും. മിസ്റ്റർ കോഴിക്കോട് മത്സരം 25ന് രാവിലെ എട്ടിന് ആരംഭിക്കും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് രാജഗോപാൽ ഉദ്ഘാടനം ചെയ്യും .
വാർത്താസമ്മേളനത്തിൽ അസോ.സംസ്ഥാന ജോ.സെക്രട്ടറി ബാബുഹന്നൻ, ജില്ലാ അസോ. പ്രസിഡന്റ് എ.ഗിരീഷ്, മീഡിയാ കോ ഓർഡിനേറ്റർ എം.ഡി.റാഫേൽ, നയിം പി.ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |