വേളം: ഗ്രാമപഞ്ചായത്തും വേളം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ കിടപ്പു രോഗികളുടെ സംഗമവും വടകര സാന്റ് ബാങ്ക്സിലേക്ക് ഉല്ലാസ യാത്രയും നടത്തി. ഉല്ലാസ യാത്ര പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി.ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, അസീസ് കിണറുള്ളതിൽ, പി.പി.ചന്ദ്രൻ, എം.സി.മൊയ്തു, അനീഷ പ്രദീപ് , ബീന കോട്ടേമ്മൽ, കെ.കെ.ഷൈനി തുടങ്ങിയവർ പങ്കെടുത്തു. ജെ.എച്ച്.ഐ. റഷീദ്, പാലിയേറ്റിവ് നഴ്സ് സീമ , പാലിയേറ്റീവ് വോളന്റിയർമാരായ എം.എം.ചാത്തു, പി.കൃഷ്ണൻ, ടി.പി.കാസിം, കെ. അനീഷ്, ടി.വി.സി കുഞ്ഞമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.സ്നേഹ സംഗമം എം.സി.മെയ്തു ഉദ്ഘാടനം ചെയ്തു. പി.പി.ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |