വടകര: ഇരിങ്ങണ്ണൂർ കച്ചേരി യു പി.സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു മുഖ്യാതിഥിയായി. എ.ഇ.ഒ വിനയരാജ്, ടി.പി.രാജീവൻ, എം.സുനിൽ ,സതി എം.വി , സുജാത, രാധ കെ.ടി.കെ, വി.പി.പ്രേമചന്ദ്രൻ, യു.കുമാരൻ, കെ.രമേശൻ,കെ.ബാബു, എം പി.ശ്രീധരൻ , വി കെ.കുഞ്ഞിരാമൻ, രാധ തടത്തിൽ, മീന, ബബിന, അരുണ, സുജ.എ.കെ. പ്രമീള ഇ.കെ, ശാലിനി. പി.എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക ടി. പുഷ്പയ്ക്ക് ഉപഹാരം നൽകി. നഴ്‌സറി ടാലന്റ് എക്‌സാം വിജയികളെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |