തിരുവമ്പാടി : ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും വെട്ടം പദ്ധതിയുടെ ഭാഗമായി 311 തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചു. ഇതോടെ ഗ്രാമത്തിലെ എല്ലാ പ്രദേശങ്ങളിലും വെളിച്ചം എത്തുകയാണ്. 2022-23 പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പ്രധാന കോളനികൾ, ജംഗ്ഷനുകൾ , അങ്ങാടികൾ എന്നിവിടങ്ങളിൽ 24 സോളാർ വിളക്കുകളും സ്ഥാപിക്കാനിരിക്കുകയാണ്. 10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.ജനങ്ങളുടെ ആവശ്യമറിഞ്ഞ് എല്ലാ സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാനായതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാനും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |