കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കും നികുതി വർദ്ധനവിനുമെതിരെ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. വനശ്രീയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ ബ്രാഞ്ച് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, ജില്ലാ ജോയിന്റ് സെകട്ടറിമാരായ വി.പി. ജംഷീർ, കെ.പി.സുജിത എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് ട്രഷറർ കെ. ജോതിഷ് കുമാർ സ്വാഗതവും, വി. ശ്രീജയൻ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് എം.വി. ബഷീർ, കെ.കെ. അശോകൻ , മനോജ് പുളിക്കൽ, വി.ആർ. സാജൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |