വടകര: എഴുത്തുകാർ തീഷ്ണ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നവരാണെന്നും പുതിയ കാലത്ത് മൗനം അവംലബിച്ച് മാറിനിൽക്കുന്നത് കലാ സാംസ്കാരിക രംഗത്തുള്ളവർക്ക് ഭൂഷണമല്ലെന്നും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.പി.കെ പോക്കർ പറഞ്ഞു. ഓർക്കാട്ടേരി ഫെയിസ് ഫിലിം സൊസൈറ്റിയുടെ പ്രാെജക്ടർ ഉദ്ഘാടന ചടങ്ങിൽ കലയിലെ മൗനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രൊജക്ടർ ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവഹിച്ചു. ഫെയിസ് പ്രസിഡന്റ് സി.സി രാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദീപുരാജ്, കെ.പി ബിന്ദു, വി.കെ ജസീല, ഷുഹൈബ് കുന്നത്ത്, രാജൻ ചെറുവാട്ട് , നാസർ ഇബ്രാഹീം, എം.കെ രാഘവൻ, പി.കെ റഫീഖ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സെർബിയൻ ചിത്രമായ ക്വോ വാഡീസ് അയിദ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |