തിരുവമ്പാടി : ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ
സെന്റ് വിൻസന്റ് ഡി പോൾ സംഘടനയുടെ സഹകരണത്തോടെ നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ ഡോ.പി.എം. മത്തായി, തിരുവമ്പാടി ഫൊറോന വികാരി റവ. ഫാ.തോമസ് നാഗപറമ്പിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. കെ.സി. മാത്യു കൊച്ചു കൈപ്പേൽ, തങ്കച്ചൻ ആനന്ദശേരി, എമ്മാനുവൽ മുതക്കാട്ടുപറമ്പിൽ, പി.വി. ജോസഫ് പുരയിടത്തിൽ എന്നിവർ നിമ്മാണ പ്രവർത്തികൾക്ക് നേതൃത്വം നൽകി.ഡോ. അരുൺ മാത്യു, പി.വി. ജോൺ പുതിയാമഠം, തോമസ് വലിയ പറമ്പൻ , നോബിൾ അഴകത്ത്, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |