വളയം: ചെക്യാട് സർവീസ് സഹകരണ ബാങ്ക് മെമ്പർമാർക്ക് ഏർപ്പെടുത്തിയ അപകട മരണ ഇൻഷ്വറൻസ് പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായ മെമ്പർമാരുടെ കുടുംബാംഗങ്ങൾക്ക് തുക കൈമാറി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ സംസ്ഥാന സഹകരണ ഇൻഷ്വറൻസ് സൊസൈറ്റി മുഖേനയാണ് പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ ഇഫ്കോ ടോക്കിയോയുടെ പദ്ധതിയിൽ ബാങ്ക് അംഗങ്ങളെ ഉൾപ്പെടുത്തിയത്. മരം വെട്ടു ജോലിക്കിടെ വീണ് മരിച്ച പുനത്തിക്കണ്ടി രാജന്റെ കുടുംബത്തിന് ഇൻഷ്വറൻസ് സൊസൈറ്റി ഫീൽഡ് ഓഫീസർ കെ.ഷൈബ തുക കൈമാറി. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, കെ.കുമാരൻ, കെ. സ്മിത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |