കോഴിക്കോട്: ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം മോടി കൂട്ടി പുതിയ ഭാവത്തിൽ സിനിമാപ്രേമികളുടെ അപ്സര തിയേറ്ററിന് തിരശ്ശീല ഉയരുന്നു. ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്തതോടെയാണ് മാജിക് ഫ്രെയിംസ് അപ്സര എന്ന പേരിൽ തിയേറ്റർ ഇന്ന് തുറക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ടർബോയാണ് ഉദ്ഘാടന ചിത്രം.
1000 പേർക്ക് ഇരിക്കാവുന്ന തിയേറ്റർ എന്ന പ്രത്യേകത നിലനിർത്തിക്കൊണ് ശബ്ദ സംവിധാനങ്ങളിൽ ഉൾപ്പടെ പുതുമയുമായി അപ്സര തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം മേയിലാണ് തിയേറ്ററിന് പൂട്ടുവീണത്.
52 വർഷക്കാലം മലബാറിലെ സിനിമാ ആസ്വാദകർക്കിടയിൽ അപ്സര തിയേറ്ററിന് ഒഴിച്ചു കൂടാനാവാത്ത സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. 1971ൽ പ്രേംനസീറും ശാരദയും ചേർന്നാണ് അപ്സര ഉദ്ഘാടനം ചെയ്തത്. പീന്നിടങ്ങോട്ട് മലബാറിന്റെ സിനിമാ ഓർമകളിൽ അപ്സര തിയേറ്ററിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ആയിരത്തിലധികം പ്രേക്ഷകർക്ക് ഒരേ സമയം സിനിമ ആസ്വദിക്കാൻ കഴിയുമായിരുന്ന കേരളത്തിലെ അപൂർവം തീയേറ്ററുകളിൽ ഒന്നായിരുന്നു അപ്സര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |