മുക്കം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിനോടുള്ള വിവേചനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ മുന്നോടിയായി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി വിളംബര കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ ഖാദർ ഉദ്ഘാടനം ചെയ്തു. പി.എം സുബൈർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. സുനിത രാജൻ, വി.എ.റഷീദ് , കെ.കോയ,നിസാം കാരശ്ശേരി, സി.കെ ഉമർ സുല്ലമി, പി.സി ബഷീർ, എൻ.പി ഖാസിം ,ടി.പി ജബ്ബാർ, കെ.പി.അബ്ദുള്ള, എം.ടി.മുഹ്സിൻ, കെ.എം അഷ്റഫലി, അലിവാഹിദ്, എ.പി. നിഹാദ് , എ.പി മുംതാസ് ,പി.എം സൈനബ, ആമിന എടത്തിൽ, ഷൈനാസ് ചാലൂളി, എ.പി.നിഷാന പ്രസംഗിച്ചു. സലാംതേക്കുംകുറ്റി സ്വാഗതവും ഗസീബ് ചാലൂളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |