SignIn
Kerala Kaumudi Online
Thursday, 18 July 2024 6.43 AM IST

@ ട്രോളിംഗ് നിരോധനം ജൂലായ് 31വരെ   പെയർ ട്രോളിംഗ് വേണ്ട: കളക്ടർ

trolling

കോഴിക്കോട്: ട്രോളിംഗ് നിരോധന കാലയളവിൽ രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് (ഡബിൾ നെറ്റ് ) വേണ്ടെന്ന് ജില്ലാ കളക്ടർ. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന മത്സ്യത്തൊഴിലാളികളുടെ യോഗത്തിലാണ് കളക്ടർ കർശന നിർദ്ദേശം നൽകിയത്. യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂൺ ഒമ്പതിന് അർദ്ധരാത്രി തുടങ്ങി ജൂലായ് 31 വരെയാണ് ട്രോളിംഗ് നിരോധനം. ജൂൺ ഒമ്പതിന് അർദ്ധരാത്രി 12ന് മുമ്പ് എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. എല്ലാ മത്സ്യബന്ധന യാനങ്ങളും ഫിഷറീസ് വകുപ്പിൽ നിയമാനുസൃതം രജിസ്റ്റർ ചെയ്യുകയും ലൈസൻസ് പുതുക്കുകയും അംഗീകൃത കളർ കോഡിംഗ് ചെയ്യേണ്ടതുമാണ് . നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമായി. ട്രോളിംഗ് സമയത്ത് ഹാർബറിൽ കരയ്ക്കടുപ്പിച്ച ബോട്ടുകളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷണം പോകാറുണ്ടെന്നും ബോട്ടുകൾക്ക് കാവൽ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. ഹാർബറിലെ കുടിവെള്ള പ്രശ്‌നം, മാലിന്യപ്രശ്‌നം എന്നിവ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ സജീദ് എസ്, ഡി .സി. പി അനൂജ് പലിവാൾ, ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ സുനീർ വി, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മറ്റ് നിർദ്ദേശങ്ങൾ

കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പ് തീരം വിടണം.

ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.

തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചോ മറ്റു നിരോധിത മാർഗങ്ങളിലൂടെയോ മത്സ്യബന്ധനം പാടില്ല.

നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധന സാമഗ്രികൾ മാത്രമെ യാനങ്ങളിൽ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും പാടുള്ളൂ.

മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ, കുടിവെള്ളം, ഇന്ധനം എന്നിവ കരുതണം.

മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക

അടയാള കൊടിയും ലൈറ്റും ഇല്ലാതെ യാനങ്ങൾ മത്സ്യബന്ധനത്തിന് പോകരുത്.

ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങൾ ഗ്രൂപ്പുകളായി പോകണം.

വാർത്താവിനിമയ നാവിഗേഷൻ ഉപകരണങ്ങൾ (ജി പി എസ്, വയർലെസ്) എന്നിവ കരുതണം.

കോസ്റ്റ് ഗാർഡ്, നേവി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ ആവശ്യാനുസരണം ബന്ധപ്പെടണം.


ബന്ധപ്പെടാം

ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ: 04952414074.
കൺട്രോൾ റൂം: 9496007052

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.