SignIn
Kerala Kaumudi Online
Thursday, 18 July 2024 6.32 AM IST

ആഹ്ലാദം അലതല്ലി വടകര

4
പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം വടകരയിൽ നടന്ന ആഹ്ലാദ പ്രകടനത്തിൽ നിന്ന് ഭാഗമായ ആ ഗ്ലാ

വടകര : ഷാഫിപറമ്പിലിന്റെ വിജയത്തിൽ ആഹ്ളാദംപ്രകടിപ്പിച്ച് യു.ഡി.എഫ് - ആർ.എം.പി പ്രവർത്തകർ. അഞ്ചുവിളക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം വടകര നഗരത്തിൽ പടുകൂറ്റൻ ജനപ്രവാഹമായി. പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കാൻ തീരുമാനിച്ചെങ്കിലും. ഷാഫി പറമ്പിൽ എത്തിച്ചേരുമെന്നറിയിച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോകാതെ നിലയുറപ്പിച്ചു. വാദ്യമേളങ്ങളും നൃത്തച്ചുവടുകളുമായി നഗരവീഥികൾ ആഹ്ലാദത്തിമിർപ്പിലാണ്ടു. ഷാഫി എത്തിച്ചേർന്നതോടെ ആഹ്ലാദം ഉച്ഛസ്ഥായിയിലായി. തുറന്ന വാഹനത്തിൽ ഷാഫിക്കൊപ്പം കെ.കെ.രമ എം.എൽ.എയും ചേർന്ന് ആഹ്ലാദ പ്രകടനം നഗരം പ്രദക്ഷിണം ചെയ്തു. നേതാക്കളായ കുരിയാടി സതീശൻ ,സുനിൽ മടപ്പള്ളി എൻ.പി അബ്ദുൾകരീം. പി കെ സി റഷീദ്,പ്രദീപ് ചോമ്പാല,മനോജ് ആവള,എ പി ഷാജിത്ത്, പി.എം.വിനു, ബാബു ഒഞ്ചിയം,വികെ പ്രേമൻ,കെ പി നിസാർ,പി എസ് രഞ്ജിത്ത്കുമാർ,പുറന്തോടത്ത് സുകുമാരൻ,അച്ചുതൻ പുതിയെടുത്ത് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.