ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിൽ കപ്പുറം ആസ്ഥാനമാക്കി രൂപീകരിച്ച "നാട്ടകം' കലാ-സാംസ്കാരിക വേദി ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഗീത സംവിധായകൻ സായ് ബാലൻ നിർവഹിച്ചു. കവയിത്രി മിനി പി.എസ്. മുഖ്യാതിഥിയായി. ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഇ.ടി.ബിനോയ്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കാഞ്ചന രാജൻ, നളിനി മുച്ചിലോട്ട്, കെ.ടി.ഹുസൈൻ, ഹബീബ് റഹ്മാൻ ഒ.പി, സുരേഷ്.ടി.കെ, സുരേഷ് കുമാർ കെ.സി, നബീൽ, മൈമൂനത്ത്, റംല ആരാമം എന്നിവർ പ്രസംഗിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നാട്ടകം സംസ്കാരികവേദി പ്രസിഡന്റ് പത്മനാഭൻ.പി.പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് പാണ്ടികശാല സ്വാഗതവും സുബൈർ കുറുന്നങ്ങൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |