കോഴിക്കോട്: സംസ്ഥാന പട്ടിക ജാതി-വർഗ വികസന കോർപ്പറേഷൻ, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ' വിദേശ തൊഴിൽ വായ്പ പദ്ധതി' യിൽ പരിഗണിക്കുന്നതിനായി പട്ടികജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അഭ്യസ്തവിദ്യരായ തൊഴിൽര ഹിതരും വിദേശ രാജ്യത്തെ അംഗീകൃത തൊഴിൽ ദാതാവിൽ നിന്ന് തൊഴിൽ ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരും ആകണം. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വിസ, പാസ്പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ ലഭിച്ചിരിക്കണം. വിശദ വിവരങ്ങൾക്കും ഫോൺ: 9400068511, 04952767606.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |