കുന്ദമംഗലം: മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദംമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം ഷാഹീൻ നരിക്കുനി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സൂചകമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു. വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഇ. പി ഉമർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് മുസ്അബ് അലവി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ഹാദിയ ഹനാന, മണ്ഡലം കമ്മിറ്റി അംഗം സഹൽ, ദിൽന കുന്ദംമംഗലം, ഇ. പി.റൻതീസ്, അലി റഫാഹ്, നൂറുദ്ധീൻ ചെറൂപ്പ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |