ചാത്തൻകോട്ട് നട: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ 'മഴയാത്ര'യുടെ ഭാഗമായി 'മഴ വര' ചാത്തൻകോട്ട് നട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവ ഫാദർ സിജോ എടക്കാറോട്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീനി പാലേരി അദ്ധ്യക്ഷത വഹിച്ചു. റഹ്മാൻ കൊഴുക്കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സേവ് ചെയർമാൻ ഇ.കെ.സുരേഷ് കുമാർ മൊമന്റോകളും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. 15 ചിത്രകല അധ്യാപകരും 50ലേറെ വിദ്യാർത്ഥികളും പ്രകൃതി ദൃശ്യങ്ങൾ ക്യാൻവാസിൽ പകർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |