ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെയും ജില്ലാ ആർദ്രം മിഷൻ എൻ.സി.ഡിയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് ജീവിത ശൈലീ രോഗങ്ങളെ സംബന്ധിച്ച് സർവേ, ഇ-ഹെൽത്ത് ശൈലീ 2 ആപ്പ് 2 എന്നിവയിൽ പരിശീലനം നൽകി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.പി സിന്ധു ഉദ്ഘാടനം ചെയ്തു. ജില്ലാ ആർദ്രം മിഷൻ കോ- ഓർഡിനേറ്റർ ഡോ.ശ്രീജിത്ത്, ഡോ.മുഹമ്മദ് റാഷിക്ക്, അശ്വിൻ സോഹി എന്നിവർ ക്ലാസെടുത്തു ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പി.ബിനു , എ.സി.അരവിന്ദൻ, സജിൽ കുമാർ സിജി, കെ.കെ.ലത എന്നിവർ നേതൃത്വം നൽകി. ജീവിത ശൈലീരോഗങ്ങളുടെ ചികിത്സയും രോഗസാദ്ധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |