കുന്ദമംഗലം: മാക്കൂട്ടം സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിനും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മുൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. എ.ടി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. എൻ. ബീരാൻ ഹാജി മുഖ്യാതിഥിയായി. കെ.പി.കോയ ഹാജി ഇഫ്താർ സന്ദേശവും ഷാജി പുൽക്കുന്നുമ്മൽ ലഹരി വിരുദ്ധ സന്ദേശവും നൽകി. കെ.എം.കോയ, എ.പി.സഫിയ, പി. ഹസൻ, മുജീബ് ഇടക്കണ്ടി, കെ.കെ. മുഹമ്മദ്, കെ. മൊയ്തീൻ, ഷമീന വെള്ളക്കാട്ട്, എം.വി. ബൈജു, കെ.ടി. ഖാലിദ്, കെ.ഖാദർ പടനിലം, ഷമീം മൂന്നു കണ്ടത്തിൽ, എൻ.സി മുഹമ്മദ്, എ.പി. സീനത്ത് എന്നിവർ പ്രസംഗിച്ചു. ഹബീബ് കാരന്തൂർ സ്വാഗതവും ഐ. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |