താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തും സാംസ്കാരികവേദിയും സംയുക്തമായി ലഹരിവിരുദ്ധ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി സാംസ്കാരിക വേദി പ്രസിഡന്റ് ടി.ആർ.ഒ കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പാർക്കിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഗ്രാമ,നഗര ഭേദമന്യേ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിന് തടയിടാൻ ജനമുന്നേറ്റം ഉണ്ടാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പുതുപ്പാടി കേന്ദ്രീകരിച്ച് പുതിയ പൊലീസ്, എക്സൈസ് സ്റ്റേഷനുകൾ ആരംഭിക്കണം.
സിവിൽ എക്സൈസ് ഓഫീസർ കെ. അതുൽ, അദ്ധ്യാപകരായ ഫാദർ ജോർജ് വെള്ളാരങ്കാലയിൽ, യു.ബി. മഞ്ജുള, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ .ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |