കോഴിക്കോട് : സംസ്ഥാനത്ത് സമ്പൂർണ വികസന മുരടിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കോഴിക്കോട് സിറ്റി ജില്ലയിലെ വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന വാഗ്ദാനങ്ങൾ നൽകി കോൺഗ്രസും ഇടതുപാർട്ടികളും കാലങ്ങളായി സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്. വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കാത്ത പാർട്ടികളെ തിരിച്ചറിയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ പത്തു വർഷം രാജ്യത്ത് വന്ന മാറ്റം ലോകത്തിനാകെ അറിയാം. അവർ ബഹുമാനത്തോടെ ഇന്ത്യയുടെ വളർച്ചയെ കാണുന്നു. പത്തുവർഷത്തെ യു.പി.എ ഭരണം രാജ്യത്തിന്റെ സമ്പദ് ഘടന തകർത്തറിഞ്ഞു. എൽ.ഡി.എഫ് തുടരും എന്നാണ് പിണറായി സർക്കാരിന്റെ പ്രചാരണം. വിലക്കയറ്റവും അഴിമതിയും ഇനിയും തുടരും എന്നാണോ ഇവർ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വ്യാവസായിക കേന്ദ്രമായിരുന്ന കോഴിക്കോടിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ കെ.പി പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, കെ.പി ശ്രീശൻ ,എസ് സുരേഷ്, വി.കെ സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |