കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു . രണ്ടുഘട്ടമായി വയോജനങ്ങൾക്ക് 4 ലക്ഷത്തിന്റെയും ഭിന്നശേഷിക്കാർക്ക് 2 ലക്ഷത്തിന്റെയും ഉപകരണങ്ങളും വീൽ ചെയറുകൾ, ശ്രവണ സഹായ ഉപകരണങ്ങളും വിവിധ തരം വാക്കിംഗ് സ്റ്റിക്കുകൾ എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ നിർവഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ മുരളി മുണ്ടെങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, കൺവീനർ ഗീത കെ, എന്നിവർ പ്രസംഗിച്ചു. ഭവ്യ കെ സ്വാഗതവും അനുപമ സി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |