കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ, സംസ്ഥാന താരങ്ങൾ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം അറബിക്കടലിൽ ഒഴുക്കി പ്രതിഷേധിച്ചു. കടപ്പുറത്ത് നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പിഎം നിയാസ് ഉദ്ഘാടനം ചെയ്തു. വിവിധ കായിക ഇനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയതിനാൽ യോഗ്യതയുള്ള കായിക താരങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് ആനുപാതികമായി സീറ്റ് വർദ്ധിച്ചിട്ടില്ല. നിലവിൽ ഓപ്പൺ മെററ്റിന്റെ 5 ശതമാനം മാത്രമാണ് സ്പോർട്സ് ക്വോട്ടയിൽ സംവരണം ചെയ്തിട്ടുള്ളത്. ഇത് ഗവ.സ്കൂളുകളിൽ ഒരു ബാച്ചിൽ രണ്ട് സീറ്റ് ആണെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ ഒരു സീറ്റ് മാത്രമായി ഒതുങ്ങും. നിലവിലെ അഞ്ചു ശതമാനം നിന്നും 10ശതമാനത്തിലേക്ക് വർദ്ധിപ്പിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. മുൻ വർഷങ്ങളിൽ നൽകിക്കൊണ്ടിരുന്ന ഓപ്പൺ മെറിറ്റിക്കിലേക്കുള്ള സ്പോർട്സ് ബോണസ് മാർക്ക് ഗ്രേസ് മാർക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾക്ക് ലഭിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കുകയും ഗ്രേസ് മാർക്ക് വെട്ടിക്കുറച്ചതും കായിക താരങ്ങൾക്ക് വളരെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കെ.പി.സി.സി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം അദ്ധ്യക്ഷത വഹിച്ചു. ടി.കെ സിറാജുദീൻ, റനീഫ് മുണ്ടോത്ത്, ഷഹീർ കൈതയിൽ, സി.കെ റാഫി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |