കോഴിക്കോട്: സ്വകാര്യബസ് അപകടത്തിൽപ്പെട്ട് 30ഓളം പേർക്ക് പരിക്ക്. കൊയിലാണ്ടി വെങ്ങളം പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൈവരിയിലിടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി. ബസ് ഡ്രൈവർക്കെതിരെ വെങ്ങളം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |