ബാലുശ്ശേരി: ഭാരതി രാമചന്ദ്രൻ എഴുതിയ കത്തുകളുടെ പുസ്തകം പ്രകാശനം ചെയ്തു. ബാലുശ്ശേരി സർവോദയം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എയിംസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ ഡോ.കെ. ശ്രീകുമാർ പുസ്തകം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി രാജൻ ബാലുശ്ശേരി ഏറ്റുവാങ്ങി. കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സ്ക്കൂളിനുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഉമ മഠത്തിൽ, ഭാഷാശ്രീ മാസിക പത്രാധിപർ പ്രകാശൻ വെള്ളിയൂർ, ശ്രീകുമാർ തെക്കേടത്ത്, ഭാരതി രാമചന്ദ്രൻ, ഭരതൻ പുത്തൂർവട്ടം, മനോജ് കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |