വടകര; കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന ശൃംഖലയായ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയും സമത കുടുംബശ്രീ യൂണിറ്റും ചേർന്ന് നടപ്പാക്കിയ സമ്മാന പദ്ധതിയിലെ സമ്മാനങ്ങൾ ചോറോട് സഹൃദയ റസിഡന്റ്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ വിതരണം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്തിലെ വിജയികളായ നിഷ പി, ഷൈന പി.പി , സിന്ധു ടി.എം എന്നിവർക്ക് യഥാക്രമം വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, ഡബിൾ മുണ്ട് തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഹോം ഷോപ്പ് പദ്ധതി സി.ഇ.ഒ ഖാദർ വെള്ളിയൂർ, ഷീബ സി.ടി.കെ മഞ്ജുള തുടങ്ങിയവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അനിത അദ്ധ്യക്ഷത വഹിച്ചു. ഹോം ഷോപ്പ് ബ്ലോക്ക് കോ ഓർഡിനേറ്റർ കെ വിപ്ന സ്വാഗതവും മഹിജ .ജെ കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |