
തൃശൂർ: തൃശൂർ എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും തൃശൂർ ജനതയെ വഞ്ചിച്ചതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ. താൻ തൃശൂരിന്റെ സ്വന്തമാണെന്നും ഇവിടെയാണ് തന്റെ ഗൃഹമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപിയുടെ വഞ്ചനയുടെ മുഖം ഒരിക്കൽകൂടി വ്യക്തമായി തെളിഞ്ഞിരിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചേർക്കുകയും രേഖപ്പെടുത്തുകയും ചെയ്ത സരേഷ് ഗോപിയും കുടുംബവും ഇപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലത്താണ് വോട്ട് ചെയ്തിരിക്കുന്നത്. പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ച് മേനി നടിക്കുന്ന കേന്ദ്ര സഹമന്ത്രിയുടെ പൊയ്മുഖമാണ് അഴിഞ്ഞു വീണിരിക്കുന്നത്. കേന്ദ്ര സഹമന്ത്രിയുടെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |