കുറ്റ്യാടി: വി.എസ് സുജിത്തിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുറ്റ്യാടി, കുന്നുമ്മൽ,നരിപ്പറ്റ, വേളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം കെ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു , ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ പി.കെ. സുരേഷ് , എലിയാറ ആനന്ദൻ, മംത്തിൽ ശ്രീധരൻ, സി.കെ.നാണു, വേളം പഞ്ചായത്ത് പ്രസി. തായന ബാലാമണി, കെ.എസ്.യു ജില്ലാ സെക്രട്ടറി രാഹുൽ ചാലിൽ , കേളോത്ത് കുഞ്ഞമ്മദ് കുട്ടി, കെ പി അബ്ദുൾമജീദ് എൻ.സി കുമാരൻ . ലിബ സുനിൽ, ടി.സുരേഷ് ബാബു, സി.കെ. രാമചന്ദ്രൻ, കെ.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |