കുന്ദമംഗലം: അഖില കേരള ഇന്റർ കോളജിയേറ്റ് വോളിബോൾ ടൂർണമെന്റ് നാളെ മുതൽ 27 വരെ കാരന്തൂർ പാറ്റേൺ വോളി അക്കാഡമിയിലെ ഫ്ളഡ് ലിറ്റ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. പാറ്റേൺ വോളി അക്കാഡമി ഇൻഡോർ സ്റ്റേഡിയം നിർമ്മാണ പൂർത്തീ കരണ ഫണ്ട് ശേഖരണാർത്ഥമാണ് ടൂർണമെന്റ് നടത്തുന്നത്. നാളെ വൈകിട്ട് ആറിന് എം.കെ.രാഘവൻ എം.പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി.അബ്ദുറഹ്മാൻ , സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് പി. നിഖിൽ, എം.വി.ആർ കാൻസർ സെന്റർ മാനേജിംഗ് ഡയറക്ടർ വിജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും. സമാപന ചടങ്ങിൽ പി.ടി.എ.റഹീം എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |