ചാത്തമംഗലം: സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചും വിലയിരുത്തിയും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ് . ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിൽ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഓളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമസേനയെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി ജയ റിപ്പോർട്ട് അവതരിപ്പിച്ചു. എം സുഷമ, സുധ കമ്പളത്ത്, എൻ ഷിയോലാൽ, എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, അഡ്വ. വി .പി .എ സിദ്ദീഖ്, പി ശിവദാസൻ നായർ, സബിത സുരേഷ്, വിദ്യുത് ലത, വി സുന്ദരൻ, ചൂലൂർ നാരായണൻ, ഭരതൻ, ഇ വിനോദ് കുമാർ, എൻ പി കമല, കെ സതീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |