ബേപ്പൂർ: വോട്ട് കൊള്ളയ്ക്കെതിരെ കോൺഗ്രസ് ബേപ്പൂർ മണ്ഡലം കമ്മിറ്റി നടത്തിയ സിഗ്നേച്ചർ കാമ്പെയിൻ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗം ഡോ.ഹരിപ്രിയ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റസൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.ഷെറി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.കെ അബ്ദുൾ ഗഫൂർ, ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, യുത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആഷിഖ്പിലാക്കൽ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് ബേപ്പൂർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.രാജലക്ഷ്മി, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ സുരേഷ്, രമേഷ് കല്ലട, അനീസ് റഹ്മാൻ, ബി.കനകരാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |