മേപ്പയ്യൂർ: അരിക്കുളം പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് ധർണ നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി ഒ.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ സി രാമദാസ്, കൺവീനർ സി നാസർ, ഇ.കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി, എം കുഞ്ഞായൻ കുട്ടി, രാമചന്ദ്രൻ നീലാംബരി, വി.വി.എം ബഷീർ,കെ അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി,ശ്യാമള എടപ്പള്ളി,ബിനി മഠത്തിൽ എന്നിവർ പ്രസംഗിച്ചു. കെ.എം മുഹമ്മദ്, അനസ് കാരയാട്, സീനത്ത് വടക്കയിൽ, മർവ്വ അരിക്കുളം, ലതേഷ് പുതിയടത്ത്, കെ.പി പോക്കർ എന്നിവർ നേതൃത്വംനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |