ബാലുശ്ശേരി: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ ബാലുശ്ശേരിയിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കെ.എം സച്ചിൻദേവ് എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. എം എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 54 ലക്ഷം രൂപ ചെലവിൽ ചിറക്കൽകാവ് മുതൽ പൊലീസ് സ്റ്റേഷൻ വരെ റോഡിലേക്കും ഫുട്പാത്തിലുമായി 84 മിനിമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചത്. രാത്രികാലങ്ങളിൽ ബാലു ശ്ശേരി ടൗണിൽ വെളിച്ചമില്ലെന്ന ആരോപണം ശക്തമായിരുന്നു. ബാലുശ്ശേരി ടൗൺ സൗന്ദര്യവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, ജില്ലാ പഞ്ചായത്ത് അംഗം പി.പി പ്രേമ, ബ്ലോക്ക്പഞ്ചായത്ത് അംഗം ഡി.ബി സബിത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |