തൊട്ടിൽ പാലം: കുണ്ടുതോട് സഹകരണ അർബൻ സൊസൈറ്റി സ്ഥാപക പ്രസിഡൻ്റും ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ പ്രവർത്തകനുമായ ചക്കൻകുളം മാമച്ചൻ്റെ നിര്യാണത്തിൽ കുണ്ടുതോട്ടിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കുണ്ടുതോട് അർബൻ സൊസൈറ്റി പ്രസിഡന്റ് കെ.എസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഇ കെ.വിജയൻ എം.എൽ.എ, വിൽസൻ കുണ്ടുതോട്, ഫാ: ജോർജ് വരിക്കാശ്ശേരി, അമ്മദ് പി.കെ, വിനു വെള്ളാരം കാലായിൽ, പി.പി രവീന്ദ്രൻ, ജെയ് മോൻ കാരിക്കോട്, ഉണ്ണിൻകുട്ടി ആലുങ്കൽ, എം.എ തോമസ്, പ്രദീപൻ മുത്താംമoത്തിൽ, വാസു വി.സി, ബാലകൃഷ്ണൻ കക്കണ്ടിയിൽ, ഫാ:ലോറൻസ് ചക്കൻകുളം എന്നിവർ അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |