കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ആരംഭിക്കും. 12 ബ്ലോക്കുതല കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും ഏഴ് നഗരസഭ തലങ്ങളിൽ അതത് നഗരസഭകളുടെയും വോട്ടെണ്ണും.
നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് കോഴിക്കോട് കോർപ്പറേഷൻ വോട്ടെണ്ണൽ കേന്ദ്രം. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിലെ പ്ലാനിംഗ് ഹാളിൽ എണ്ണും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും.
കൺട്രോൾ യൂണിറ്റിൽ നിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾ തന്നെ കൗണ്ടിംഗ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില ട്രെൻഡിൽ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാം.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കോഴിക്കോട് കോർപ്പറേഷൻ
നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
ബ്ലോക്കുകൾ
വടകര- മടപ്പള്ളി ഗവ. കോളേജ്
തൂണേരി- പുറമേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ
കുന്നുമ്മൽ- വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
തോടന്നൂർ- വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ.
മേലടി- പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
പേരാമ്പ്ര- പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ
ബാലശ്ശേരി- ബാലശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
പന്തലായനി കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
ചേളന്നൂർ- വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജ്,.
കൊടുവള്ളി- കൊടുവള്ളി കെ.എം.ഒ ഹയർസെക്കൻഡറി സ്‌കൂൾ
കുന്ദമംഗലം- കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്
കോഴിക്കോട്- സാമൂതിരി ഹയർസെക്കൻഡറി സ്‌കൂൾ.
@ നഗരസഭകൾ
കൊയിലാണ്ടി- കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.
വടകര- വടകര നഗരസഭ ടൗൺഹാൾ,
പയ്യോളി- പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ
രാമനാട്ടുകര- ഫാറൂഖ് കോളേജ് യൂസഫ് അൽ സാഗർ ഓഡിറ്റോറിയം
കൊടുവള്ളി- കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ
മുക്കം- നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ
ഫറോക്ക്- ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആൻഡ് ട്രെയിനിംഗ് കോളേജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |