കോഴിക്കോട്: എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം ക്യമ്പയിന്റെ ഭാഗമായി ജില്ലയിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ, ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിലെ എപ്പിഡെമിയോളോജിസ്റ്റുമാർ എന്നിവർക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം ക്ലാസ് ഉദ്ഘാടനം ചെയ്തു. അഡീ. ഡി.എം.ഒ ഡോ. കെ.ടി മനോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി, നവകേരള കർമ്മപദ്ധതി മെഡിക്കൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോ. എൽ. ഭവില എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |