SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.23 PM IST

'മുഖ്യമന്ത്രി മാപ്പ് പറയണം'

Increase Font Size Decrease Font Size Print Page
janeesh

തൃശൂർ: വയനാട് ദുരന്തത്തിൽ 16 കുടുംബാംഗങ്ങളെ നഷ്ടമായ നൗഫലിനോട് മാപ്പ് പറയാൻ മുഖ്യമന്ത്രിയും കെ.രാജനും ഡി.വൈ.എഫ്.ഐയും തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് ആവശ്യപ്പെട്ടു. നൗഫലിന്റെ അയൽവീടുകളിലും വിള്ളലുകൾ ഉണ്ടായിരുന്നു. അവിടെയൊന്നും മന്ത്രി പരിശോധന നടത്തിയില്ല. ദുരന്തബാധിതരെ മുന്നിൽ നിറുത്തി രാഷ്ട്രീയം പറഞ്ഞതും അപമാനിച്ചതും ശരിയായില്ലെന്നും ജനീഷ് പറഞ്ഞു. നൗഫലിനോട് സംസാരിക്കാതെ മന്ത്രി സി.പി.എം ജില്ലാ സെക്രട്ടറിയോടാണ് കാര്യങ്ങൾ സംസാരിച്ചത്. വയനാട് ദുരന്തബാധിതർക്ക് അഭിപ്രായം പറയണമെങ്കിൽ ഡി.വൈ.എഫ്.ഐയെ ഭയക്കണോ എന്നും ജനീഷ് ചോദിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.