കുറ്റ്യാടി : കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല സമ്മേളനം സംസ്ഥാന സെൽ കൺവീനർ മനോജ് കൈവേലി ഉദ്ഘാടനം ചെയ്തു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള നീക്കം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽ.എസ് .എസ്, യു.എസ് .എസ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോ.സെക്രട്ടറി വി.വിജേഷ് മുഖ്യപ്രഭാഷണം നടത്തി. ജി. എസ്. ദീപ്തി, പി.പി ദിനേശൻ, ഇ.ഉഷ, ടി.വി രാഹുൽ, ഹാരിസ് വടക്കയിൽ, എസ്.എസ് അമൽ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ : ടി. സുധീരൻ (പ്രസി), അഖിൽ ഹരികൃഷ്ണൻ (ജന:സെക്ര), ഇ. സി മജീദ് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |