കോഴിക്കോട്: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ നടത്തി വരുന്ന സദ്ഗമയ പ്രോജക്ടിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സെഷൻ കോടതി ജഡ്ജ് സുരേഷ് കുമാർ.സി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സച്ചിൻ പി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. മലബാർ ക്രിസ്ത്യൻ കോളേജ് മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. വർഗീസ് മാത്യു, ഡി.എൽ.എസ്.എ.പി.എൽ.വിമാരായ സലീം വട്ടക്കിണർ, ധനേഷ് ബുദ്ധൻ, റുക്കിയ സി.പി, രജിത എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സുരേഷ് പുത്തൻ പറമ്പിൽ സ്വാഗതവും പി.എൽ.വി സഹിൽ പാവണ്ടൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |